www.fiqhussunna.com
ഉത്തരം:
الحمد لله والصلاة السلام على رسول الله وعلى آله وصحبه ومن والاه ، وبعد؛
'ദുല്‍ഹിജ്ജ പത്തും' എന്നത് നോമ്പുമായി ബന്ധപ്പെട്ട് പറയുമ്പോള്‍ മറ്റു സല്‍കര്‍മ്മങ്ങളില്‍ നിന്നും വ്യത്യസ്തമായി 'ദുല്‍ഹിജ്ജ ഒന്‍പത്' വരെയുള്ള ദിവസങ്ങളാണ് ഉദ്ദേശിക്കുന്നത് എന്നത് പ്രത്യേകം മനസ്സിലാക്കുക. കാരണം പത്താം ദിവസം ബലിപെരുന്നാള്‍ ആയിരിക്കുമല്ലോ അന്ന് നോമ്പ് അനുഷ്ടിക്കുന്നത് നിഷിദ്ധമാണ് താനും ....
ദുല്‍ഹിജ്ജ ഒന്‍പത് ദിവസവും നോമ്പ് നോല്‍ക്കല്‍ ഏറെ പുണ്യകരമാണ്. കാരണം പ്രവാചകന്‍ (ﷺ) യുടെ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടത് സല്‍കര്‍മ്മങ്ങള്‍ അനുഷ്ടിക്കുവാന്‍ ഏറ്റവും ശ്രേഷ്ടകരമായ സമയത്തില്‍ പെട്ടതാണ് ദുല്‍ഹിജ്ജ ആദ്യ പത്ത് ദിവസങ്ങള്‍ എന്നതാണ്. നോമ്പ് അതില്‍ നിന്നും ഒഴിവാണ് എന്നോ, ഇന്ന ഇന്ന സല്‍കര്‍മ്മങ്ങള്‍ മാത്രമേ അനുഷ്ടിക്കാവൂ എന്നോ പ്രവാചകന്‍(ﷺ) പ്രത്യേകം എടുത്ത് പറഞ്ഞിട്ടില്ല.
ദുല്‍ഹിജ്ജ പത്തിനെക്കുറിച്ച് പ്രവാചകന്‍(ﷺ) പറഞ്ഞ ഹദീസ് ഇപ്രകാരമാണ് : " ഈ പത്ത് ദിവസങ്ങളെക്കാള്‍ അല്ലാഹുവിന് സല്‍കര്‍മ്മങ്ങള്‍ ഇഷ്ടമുള്ള മറ്റൊരു ദിനങ്ങളുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി(ﷺ) പറഞ്ഞു: ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക് പോയി, ഒന്നും തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ അർപ്പിച്ച് രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ ജിഹാദ് പോലും (ഈ ദിവസങ്ങളില്‍ അനുഷ്ടിക്കപ്പെടുന്ന സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല)." [ബുഖാരി].
നോമ്പ് അനുഷ്ടിക്കലും ഏറെ പുണ്യകരമായ കാര്യമായതുകൊണ്ട് തന്നെ അതും ഈ വചനത്തില്‍ പെടുന്നു. ഇനി ഇതില്‍ നോമ്പ് പെടുകയില്ല എന്ന അഭിപ്രായക്കാരാണ് യഥാര്‍ത്ഥത്തില്‍ അതിനുള്ള തെളിവ് ഹാജരാക്കേണ്ടത്. കാരണം 'സല്‍കര്‍മ്മങ്ങള്‍ അനുഷ്ടിക്കാന്‍ ഏറ്റവും ശ്രേഷ്ഠമായ ദിനങ്ങള്‍' എന്ന് പ്രവാചകന്‍(ﷺ) പൊതുവായി പറഞ്ഞതിനെ, ' നോമ്പ് ഒഴികെ എല്ലാ സല്‍കര്‍മ്മങ്ങളും' എന്നാക്കി മാറ്റണമെങ്കില്‍ തെളിവ് ആവശ്യമാണ്.
ഇനി അറഫാ ദിനത്തിലെ നോമ്പിന് പ്രവാചകന്‍ പ്രത്യേക പ്രതിഫലം പരാമര്‍ശിച്ചു എന്നത് സാധാരണക്കാര്‍ക്ക് ഒരുപക്ഷെ തെറ്റിധാരണ ഉണ്ടാക്കിയേക്കാം. അറഫാ ദിനത്തിലെ നോമ്പിന് പ്രത്യേകം പ്രതിഫലം പറയപ്പെട്ടു എന്നത് അതിനു മുന്‍പുള്ള മറ്റു ദിവസങ്ങളില്‍ നോമ്പ് അനുഷ്ടിക്കാന്‍ പാടില്ല എന്നതിന് തെളിവാകുകയില്ല. അറഫാ ദിനത്തിന് പ്രത്യേകം ശ്രേഷ്ഠത ഉണ്ട് എന്ന് മാത്രമേ അതില്‍ നിന്നും ലഭിക്കുകയുള്ളൂ. ദുല്‍ഹിജ്ജ പത്ത് എന്ന ഈ ശ്രേഷ്ഠ സമയത്ത് അനുഷ്ടിക്കപ്പെടുന്ന മറ്റെല്ലാ സല്‍കര്‍മ്മങ്ങളും പോലെ ഒരു സല്‍കര്‍മ്മം എന്നതല്ലാതെ അറഫാ ദിനത്തിന് ഉള്ളത് പോലുള്ള മറ്റു പ്രത്യേകതകള്‍ ഈ നോമ്പുകള്‍ക്ക് പറയപ്പെട്ടിട്ടില്ല. അറഫാ ദിനത്തിലെ നോമ്പിനാണ് അപ്രകാരം ചില പ്രത്യേക ശ്രേഷ്ഠതകള്‍ പറയപ്പെട്ടിട്ടുള്ളത്.
ഏതായാലും ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ഒന്‍പത് വരെ നോമ്പ് പിടിക്കല്‍ പുണ്യകരമാണ് എന്നത് പണ്ഡിതന്മാര്‍ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.
ശൈഖ് ഇബ്ന്‍ ബാസ് (رحمه الله) പറയുന്നത് കാണുക:
"പ്രവാചകന്‍(ﷺ) ദുല്‍ഹിജ്ജയിലെ പത്തു ദിവസവും നോമ്പ് എടുത്തില്ല എന്നത് അതിന് പുണ്യമില്ല എന്നതിന് തെളിവാക്കാന്‍ പറ്റില്ല. കാരണം ഇബ്നു അബ്ബാസ് (റ) ഉദ്ദരിച്ച ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ "സ്വാലിഹായ അമലുകള്‍ അനുഷ്ടിക്കാന്‍ ഏറെ ശ്രേഷ്ടകരമായ സമയം" എന്ന് പ്രവാചകന്‍(ﷺ) പഠിപ്പിച്ച ദിവസങ്ങളാണല്ലോ അവ. നോമ്പാകട്ടെ ഏറെ പുണ്യമുള്ള ഒരു സ്വാലിഹായ കര്‍മമാണ് താനും. പ്രവാചകന് ഒരു പക്ഷെ നോമ്പെടുക്കാന്‍ സാധിക്കാതെ പോയ മറ്റുവല്ല സാഹചര്യങ്ങളും ഉണ്ടായിരുന്നേക്കാമല്ലോ. (മാത്രമല്ല ഇവ നിര്‍ബന്ധ നോമ്പുകളല്ല എന്നതും ശ്രദ്ധേയം). അപ്പോള്‍ ഇബ്നു അബ്ബാസ് (رضي الله عنه) വില്‍ നിന്ന് വന്ന റിപ്പോര്‍ട്ട് തന്നെ ഇതിനു മതിയായ തെളിവാണ്. ഹഫ്സ (رضي الله عنها) യില്‍ നിന്നും വന്ന റിപ്പോര്‍ട്ടിന് ചില കുഴപ്പങ്ങള്‍ ഉണ്ട് എങ്കിലും ഇബ്നു അബ്ബാസ് (رضي الله عنه) വില്‍ നിന്ന് സ്ഥിരപ്പെട്ട വന്ന റിപ്പോര്‍ട്ടുമായി അത് ചേര്‍ത്ത് വെക്കുമ്പോള്‍ അതില്‍ പരാമര്‍ശിക്കപ്പെട്ട വിഷയത്തിന് സാധുത ലഭിക്കുന്നു" . (مجموع فتاوى و مقالات متنوعة الجزء الخامس عشر)
അതുപോലെ ,മറ്റൊരു ഫത്'വയില്‍ ഇബ്നു ബാസ് (رحمه الله) പറയുന്നു:
ചോദ്യം : ദുല്‍ഹിജ്ജ പത്തും (അഥവാ അറഫാ ദിനം വരെയുള്ള ഒന്‍പത് ദിവസങ്ങള്‍) മുഴുവനായും നോമ്പ് പിടിക്കുന്നത് ബിദ്അത്താണ് എന്ന് പറയുന്നവരെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ് ?.
ഉത്തരം : അവര്‍ അറിവില്ലാത്തവരാണ് അവര്‍ക്ക് പഠിപ്പിച്ചുകൊടുക്കേണ്ടതുണ്ട്. കാരണം പ്രവാചകന്‍(ﷺ) നിങ്ങള്‍ സ്വാലിഹായ അമലുകള്‍ വര്‍ദ്ധിപ്പിക്കുക എന്ന് കല്പിച്ച ദിവസങ്ങളാണവ. നോമ്പാകട്ടെ ഏറെ ശ്രേഷ്ഠമായ ഒരു സല്കര്‍മ്മമാണ്താനും. പ്രവാചകന്‍(ﷺ) പറയുന്നു : " ഈ പത്ത് ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി(ﷺ) പറഞ്ഞു: ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക് പോയി തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ അർപ്പിച്ച് രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ അതും (ജിഹാദും) ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല." [ബുഖാരി].
ഇനി പ്രവാചകന്‍(ﷺ) ഈ ദിവസങ്ങള്‍ നോമ്പ് അനുഷ്ടിച്ചില്ല എന്നാണ് അവര്‍ പറയുന്നതെങ്കില്‍. പ്രവാചകന്‍(ﷺ) നോമ്പ് അനുഷ്ടിച്ചതായും അനുഷ്ടിക്കാതിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. വാക്കുകള്‍ക്കാണ് കര്‍മ്മങ്ങളെക്കാള്‍ മുന്‍ഗണന. പ്രവാചകന്‍റെ വാക്കും പ്രവര്‍ത്തിയുമെല്ലാം ഒരു വിഷയത്തില്‍ ഒരുമിച്ച് വന്നാല്‍ അത് കൂടുതല്‍ ബലപ്പെട്ട സുന്നത്താണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പ്രവാചകന്‍റെ വാക്കു മാത്രം വന്നാലും, പ്രവര്‍ത്തി മാത്രം വന്നാലും , അംഗീകാരം മാത്രം വന്നാലും അവയെല്ലാം തന്നെ സുന്നത്താണ്. പ്രവാചകന്‍(ﷺ) ഒരു കാര്യം പറഞ്ഞാല്‍, പ്രവര്‍ത്തിച്ചാല്‍, അംഗീകരിച്ചാല്‍ അതെല്ലാം തന്നെ സുന്നത്താണ്. എന്നാല്‍ അവയില്‍ വച്ച് ഏറ്റവും മുന്‍ഗണനയും പ്രാബല്യവും ഉള്ളത് വാക്കിനാണ്. പിന്നെ പ്രവര്‍ത്തിക്ക്, പിന്നെ അംഗീകാരത്തിന് എന്നിങ്ങനെയാണ് അതിന്‍റെ ക്രമം.
അപ്പോള്‍ പ്രവാചകന്‍റെ വാക്കാണ് : " ഈ പത്ത് ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല". എന്നുള്ളത്. അപ്പോള്‍ അതില്‍ ഒരാള്‍ വ്രതമെടുത്താല്‍ വളരെ നല്ല ഒരു പുണ്യകര്‍മമാണ് അവന്‍ ചെയ്യുന്നത്. അതുപോലെ ഒരാള്‍ ദാനം നല്‍കിയാല്‍, അല്ലാഹു അക്ബര്‍, അല്‍ഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ് തുടങ്ങിയ ദിക്റുകള്‍ ചൊല്ലിയാല്‍ അതെല്ലാം ഏറെ ശ്രേഷ്ടകരമാണ്. പ്രവാചകന്‍ പറയുന്നു : " അബ്ദുല്ലാഹിബ്നു ഉമർ(رضي الله عنه)വിൽനിന്ന്: " നബി(ﷺ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു, ഈ ദിവസങ്ങളെപ്പോലെ അല്ലാഹുവിങ്കൽ മഹത്തായ മറ്റൊരു ദിവസവുമില്ല. ഈ ദിവസങ്ങളിൽ നിർവ്വഹിക്കുന്ന സർക്കർമ്മങ്ങളെപ്പോലെ അല്ലാഹുവിന് ഇഷ്ടമുള്ള മറ്റു കർമ്മങ്ങളുമില്ല. അത്കൊണ്ട് നിങ്ങൾ സ്തുതികീർത്തനങ്ങളും തക്ബീറുകളും തഹ്‚ലീലുകളും വര്‍ദ്ധിപ്പിക്കുക" - [റവാഹു അഹ്മദ്]. അല്ലാഹു എല്ലാവര്‍ക്കും അതിനുള്ള തൗഫീഖ് നല്‍കട്ടെ.
(من ضمن الأسئلة المقدمة لسماحته في يوم عرفة ، حج عام 1418هـ - مجموع فتاوى و مقالات متنوعة الجزء الخامس عشر).
ഇനി ശൈഖ് ഇബ്നു ഉസൈമീന്‍ (رحمه الله) യോട് ഇതേ ചോദ്യം ചോദിക്കപ്പെട്ടു :
ചോദ്യം : പ്രായമായ ഒരു സ്ത്രീ സാധാരണയായി ദുല്‍ഹിജ്ജ പത്തും നോമ്പെടുക്കാറുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം ദുല്‍ഹിജ്ജ ഒന്‍പതും പൂര്‍ണമായും നോമ്പ് എടുക്കല്‍ അനുവദനീയമല്ലെന്നും കാരണം അത് പ്രവാചകന്‍റെ സുന്നത്തില്‍ പെട്ടതല്ല എന്നും, അയ്യാമുല്‍ ബീളും, അറഫാ ദിനവും മാത്രം നോമ്പ് എടുത്താല്‍ മതി ആ സ്ത്രീയോട് ചിലര്‍ പറയുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഒരു വിശദീകരണം ആണ് ബഹുമാന്യനായ ശൈഖിനോട് അവര്‍ ആവശ്യപ്പെടുന്നത് ?
ഉത്തരം : അവരുടെ കാര്യം വ്യക്തമായിപ്പറഞ്ഞാല്‍ അവര്‍ നോമ്പ് നോല്‍ക്കാന്‍ കഴിയുന്നവരും വ്രതമനുഷ്ടിക്കാന്‍ പ്രയാസം ഇല്ലാത്തവരുമാണ് എങ്കില്‍ ദുല്‍ഹിജ്ജ ഒന്‍പതും നോമ്പ് പിടിച്ചുകൊള്ളുക. കാരണം അല്ലാഹുവിന്‍റെ പ്രവാചകന്‍ (ﷺ) പറഞ്ഞിരിക്കുന്നു: " ഈ പത്ത് ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി(ﷺ) പറഞ്ഞു: ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക് പോയി തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ അർപ്പിച്ച് രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ അതും (ജിഹാദും) ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല." [ബുഖാരി].
സഹോദരങ്ങളെ നോമ്പ് സല്‍കര്‍മ്മങ്ങളില്‍ പെടുമോ ?. അതേ പെടുമെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. അതിനാലാണ് ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായി അല്ലാഹു നോമ്പിനെ നിശ്ചയിച്ചത്. അപ്പോള്‍ നോമ്പ് സല്കര്‍മ്മമാണ് എന്നതില്‍ യാതൊരു സംശയവുമില്ല. ഖുദ്സിയായ ഒരു ഹദീസില്‍ അല്ലാഹു ഇത്രത്തോളം വരെ പറഞ്ഞിട്ടുണ്ട്: " നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നവനും" . കാര്യങ്ങള്‍ ഇപ്രകാരമായിരിക്കെ ദുല്‍ഹിജ്ജ ഒന്‍പത് ദിനങ്ങളും നോമ്പ് പിടിക്കല്‍ അനുവദനീയമാണ്. ഇനി ആ ദിവസങ്ങളില്‍ നോമ്പ് അനുഷ്ടിക്കാന്‍ പാടില്ല എന്ന് ആരെങ്കിലും വാദിക്കുകയാണ് എങ്കില്‍, " ഈ പത്ത് ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല ".
എന്ന് പ്രവാചകന്‍ പൊതുവായി പറഞ്ഞതില്‍ നിന്നും നോമ്പ് ഒഴിവാണ് എന്നതിന് അവര്‍ തെളിവ് ഹാജരാക്കട്ടെ. പ്രവാചകന്‍(ﷺ) ആ ദിവസങ്ങളില്‍ നോമ്പ് എടുത്തിട്ടില്ല എന്നത് സ്ഥിരപ്പെട്ടാല്‍ തന്നെ ഒരുപക്ഷെ പ്രവാചകന്‍(ﷺ) അതിനേക്കാള്‍ പ്രാധാന്യമുള്ളതോ, നേട്ടമുള്ളതോ ആയ മറ്റു വല്ല കാര്യങ്ങളിലും ഏര്‍പ്പെട്ടതിനാലായിരിക്കാം അത്. നമുക്ക് ഇവിടെ പ്രവാചകന്‍റെ വ്യക്തമായ വചനമുണ്ട്. അതായത് " ഈ പത്ത് ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല ". മാത്രമല്ല പ്രവാചകന്‍(ﷺ) ആ ദിനങ്ങളിലെ നോമ്പ് ഒഴിവാക്കാറുണ്ടായിരുന്നില്ല എന്ന്‍ പറയുന്ന റിപ്പോര്‍ട്ടുകളും ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. നോമ്പ് എടുക്കാറുണ്ടായിരുന്നു എന്ന് പറയുന്ന റിപ്പോര്‍ട്ടാണ്, നോമ്പ് എടുക്കാറുണ്ടായിരുന്നില്ല എന്ന റിപ്പോര്‍ട്ടിനെക്കാള്‍ പ്രബലമായി ഇമാം അഹ്മദ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്ഥിരീകരിച്ചു കൊണ്ട് വന്ന റിപ്പോര്‍ട്ടിനാണ് നിഷേധ രൂപത്തില്‍ വന്ന റിപ്പോര്‍ട്ടുകളെക്കാള്‍ മുന്‍ഗണന എന്ന് അദ്ദേഹം അവിടെ പ്രതിപാദിക്കുന്നുണ്ട്. ഇനി പ്രവാചകന്‍(ﷺ) നോമ്പ് എടുത്തില്ല എന്ന് സങ്കല്പിച്ചാല്‍ തന്നെ " ഈ പത്ത് ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല ". എന്ന പ്രവാചകന്‍റെ വാക്കില്‍ നോമ്പും പെടുന്നു.
ഇനി അയ്യാമുല്‍ ബീളിനെ കുറിച്ച് പറയുകയാണ് എങ്കില്‍ ദുല്‍ഹിജ്ജ മാസത്തിലെ അയ്യാമുല്‍ ബീള് നോല്‍ക്കുമ്പോള്‍ ദുല്‍ഹിജ്ജ പതിമൂന്ന് നോല്‍ക്കാന്‍ പാടില്ല. കാരണം ദുല്‍ഹിജ്ജ പതിമൂന്ന് നോമ്പ് നോല്‍ക്കല്‍ നിഷിദ്ധമായ അയ്യാമുത്തഷ്'രീക്കില്‍ പെട്ടതാണ്. "
ഇബ്നു ഉസൈമീന്‍ (رحمه الله) യുടെ ഇതുമായി ബന്ധപ്പെട്ടുള്ള ഇവിടെ നല്‍കിയ മറുപടി കേള്‍ക്കാന്‍ ഈ ലിങ്കില്‍ പോകുക : http://www.youtube.com/watch?v=CApaR1to74Q
അതുപോലെ ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (حفظه الله) പറയുന്നു: "ദുല്‍ഹിജ്ജയിലെ ഒന്‍പത് ദിവസവും നോമ്പ് എടുക്കുന്നത് പുണ്യകരമാണ്. എന്നാല്‍ ഹജ്ജാജിമാര്‍ ഒന്‍പതാം ദിവസം (അറഫാ ദിനം) നോമ്പ് എടുക്കാന്‍ പാടില്ല. അറഫയില്‍ നില്‍ക്കുന്നതിന് അവര്‍ക്ക് പ്രയാസമനുഭവിക്കാതിരിക്കാനാണ് അത്. എന്നാല്‍ ഹജ്ജാജിമാര്‍ അല്ലാത്തവര്‍ അറഫയുടെ ദിവസം നോമ്പ് പിടിക്കുന്നത് കാരണത്താല്‍ അവരുടെ കഴിഞ്ഞുപോയ ഒരു വര്‍ഷത്തെയും, വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും പാപങ്ങള്‍ അല്ലാഹു പൊറുത്ത് കൊടുക്കുന്നതാണ്. ഇത് അല്ലാഹുവിന്‍റെ അപാരമായ ഒരു അനുഗ്രഹമാണ്. ഉമ്മുല്‍ മുഅമിനീന്‍ ഹഫ്സ (رضي الله عنها) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം : " പ്രവാചകന്‍ (ﷺ) ദുല്‍ഹിജ്ജ പത്തും നോമ്പ് എടുക്കാറുണ്ടായിരുന്നു". അബൂ ദാവൂദ് വലിയ കുഴപ്പമൊന്നുമില്ലാത്ത പരമ്പരയിലൂടെ ആണ് ഇത് ഉദ്ദരിചിട്ടുള്ളത്. എന്നാല്‍ ഉമ്മുല്‍ മുഅമിനീന്‍ ആയിശ (رضي الله عنها) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ : "പ്രവാചകന്‍(ﷺ) ഈ പത്തു ദിവസങ്ങള്‍ മുഴുവനായും നോമ്പ് പിടിക്കാറുണ്ടായിരുന്നില്ല " എന്ന് വന്നതായി കാണാം. ആയിശ (رضي الله عنها) റിപ്പോര്‍ട്ട് അപ്രകാരം ചെയ്തില്ല എന്ന 'നിഷേധ രൂപത്തില്‍' വന്ന റിപ്പോര്‍ട്ട് ആണ്. എന്നാല്‍ ഹഫ്സ (رضي الله عنها) യുടെ റിപ്പോര്‍ട്ട് അപ്രകാരം ചെയ്തിട്ടുണ്ട് എന്ന 'സ്ഥിരീകരണ രൂപത്തില്‍' വന്ന റിപ്പോര്‍ട്ട് ആണ്. ഒരേ വിഷയത്തില്‍ സ്ഥിരീകരണ രൂപത്തിലും , നിഷേധരൂപത്തിലും റിപ്പോര്‍ട്ടുകള്‍ വന്നാല്‍, (സ്വീകാര്യതയുടെ വിഷയത്തില്‍ അവ രണ്ടും ഒരേ സ്ഥാനത്ത് ആണെങ്കില്‍) അതില്‍ മുന്‍ഗണന സ്ഥിരീകരണ രൂപത്തിലുള്ള റിപ്പോര്‍ട്ടിനാണ്. ഇവിടെ ഹഫ്സ (رضي الله عنها) പ്രവാചകന്‍(ﷺ) നോമ്പ് പിടിക്കാറുണ്ടായിരുന്നു എന്ന് സ്ഥിരീകരിക്കുന്നു. എന്നാല്‍ തന്‍റെ അറിവില്‍ പ്രവാചകന്‍(ﷺ) ആ ദിവസങ്ങളില്‍ നോമ്പ് പിടിക്കാറുണ്ടായിരുന്നില്ല എന്ന് ആയിശ (رضي الله عنها) പറയുന്നു. ആയതിനാല്‍ തന്നെ ആയിശ (رضي الله عنها) അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഹഫ്സ (رضي الله عنها) അറിഞ്ഞു എന്നേ അതര്‍ത്ഥമാക്കുന്നുള്ളൂ " .
(فضل العشر من ذي الحجة - الشيخ صالح بن فوزان الفوزان) .
ഇബ്നു ഉമര്‍(رضي الله عنه) , ഇബ്നു സീരീന്‍(رحمه الله), ഖതാദ (رحمه الله) , മുജാഹിദ് (رحمه الله) തുടങ്ങിയ സലഫുകളും ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ഒന്‍പത് വരെ നോമ്പ് എടുക്കുന്നത് പുണ്യകരമാണ് എന്ന അഭിപ്രായക്കാരാണ്.
മാത്രമല്ല ഇമാം ത്വഹാവി, ഇമാം ഇബ്നു റജബ്, ഇമാം നവവി, ഇമാം ഇബ്നു ഹജര്‍, ഇമാം ശൌക്കാനി തുടങ്ങിയവരെല്ലാം തന്നെ ഇബ്നു അബ്ബാസ് (റ) വിന്‍റെ ഹദീസ് പ്രകാരം ഈ ദിവസങ്ങളിലെ പുണ്യകരമായ സല്‍കര്‍മ്മങ്ങളില്‍ നിന്നും നോമ്പ് ഒഴിവല്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഇമാം അബൂദാവൂദ് തന്‍റെ സുനനില്‍ (باب في صوم العشر) എന്ന ഒരു ഭാഗം തന്നെ കൊടുത്തിട്ടുണ്ട്. അതുപോലെ ഇമാം അബൂ ഹനീഫ, ഇമാം മാലിക്, ഇമാം ശാഫിഇ, ഇമാം അഹ്മദ് (رحمهم الله) തുടങ്ങിയ നാല് ഇമാമീങ്ങളും അനുവദനീയമാണ് എന്ന അഭിപ്രായക്കാരാണ്.
ദുല്‍ഹിജ്ജയിലെ ഒന്‍പത് ദിവസവും നോമ്പ് എടുക്കല്‍ അനുവദനീയവും പുണ്യകരവുമാണ് എന്ന് ആകെച്ചുരുക്കം. കാരണം പൊതുവേ സല്‍കര്‍മ്മങ്ങള്‍ അനുഷ്ടിക്കല്‍ ഏറെ ശ്രേഷ്ടകരമായ സമയമാണ് ഇത് എന്ന് പ്രവാചകന്‍(ﷺ) കൃത്യമായി പഠിപ്പിച്ചു. നോമ്പ് ഒരു സല്കര്‍മ്മമാണ്താനും. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ ..

والله تعالى أعلم وصلى الله وسلم على نبينا محمد
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ